കണ്മുന്നില്‍ സഹോദരിയെ പീഡിപ്പിച്ചു : മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

0

ഡല്‍ഹി : കണ്മുന്നിലിട്ട് സഹോദരിയെ ഗുണ്ടകള്‍ പീഡിപ്പിച്ചതിന്‍റെ മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. ദില്ലിയിലെ ജീവന്‍പാര്‍ക്ക് സിര്‍സപൂറില്‍ താമസിക്കുന്ന ദീപക്​കുമാര്‍ (18) എന്നയാളാണ്​ ഫാനില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
സഹോദരിയുമൊത്ത് നടന്നുപോകുമ്പോഴാണ് യുവാവിനെ നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. ഇക്കഴിഞ്ഞ ഏഴിനായിരുന്നു ​സഹോദരിയെ നാലംഗ ഗുണ്ടാസംഘം പീഡിപ്പിച്ചിച്ചത്. കൂടെയുണ്ടായിരുന്ന ദീപകിന്​ സഹോദരിയെ ഇവരില്‍ നിന്ന്​ രക്ഷിക്കാനായില്ല. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.
സഹോദരിയെ പീഡിപ്പിച്ചതിന്‍റെ പേരില്‍ പ്രദേശത്തെ യുവാക്കളുമായുണ്ടായ കലഹം കുടുംബാംഗങ്ങള്‍ പൊലീസിനോട്​വെളിപ്പെടുത്തി​. സംഭവം പുറത്തുവന്നതോടെ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന്​ ഒരുപറ്റം യുവാക്കള്‍ക്കെതിരെ പൊലീസ്​കേസെടുത്ത്​ അന്വേഷണം തുടങ്ങി.

Leave A Reply

Your email address will not be published.