കൊച്ചി ടസ്കേഴ്‍സിന് 850 കോടി രൂപ നഷ്ടപരിഹാരം നല്‍കില്ലെന്ന് ബിസിസിഐ

0

ഐപിഎല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട കൊച്ചി ടസ്‌ക്കേഴ്‌സിന് 850 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് ബിസിസിഐ. ഭീമന്‍ തുക നഷ്ടപരിഹാരം നല്‍കണമെന്ന ആര്‍ബിട്രേഷന്‍ വിധി അംഗീകരിക്കില്ലെന്നു ബിസിസിഐ അറിയിച്ചു. എവിടെ നിന്നാണ് ഇത്രയും പണം കണ്ടെത്താന്‍ കഴിയുകയെന്നും ഫയല്‍ ഇടപാടുകളും ശമ്പളവര്‍ധനവും മാത്രമാണ് ബിസിസിഐ ജനറല്‍ ബോഡിയില്‍ പാസാക്കാന്‍ കഴിയുകയെന്നും ബിസിസിഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
ഐപിഎല്ലില്‍നിന്ന് പുറത്താക്കിയതിന് നഷ്ടപരിഹാരമായാണ് ബിസിസിഐ ഈ തുക നല്‍കേണ്ടത്. 460 കോടി രൂപ നല്‍കാമെന്ന് കൊച്ചി ടസ്‌ക്കേഴ്‌സിനോട് ബിസിസിഐ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, ആ വാഗ്ദാനം ടസ്‌ക്കേഴ്‌സ് നിരസിക്കുകയായിരുന്നു. 2011 സീസണില്‍ മാത്രം കളിച്ച കൊച്ചി ടസ്‌ക്കേഴ്‌സിനെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റത്തിനാണ് പുറത്താക്കിയത്. 1560 കോടി രൂപയ്ക്കാണ് കൊച്ചി ടീമിനെ വ്യവസായികളുടെ കൂട്ടായ്മയായ റെണ്‍ഡേവ്യൂ കണ്‍സോര്‍ഷ്യം 2010ല്‍ സ്വന്തമാക്കിയത്.

Leave A Reply

Your email address will not be published.