നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സഖ്യക്ഷിയായ ശിവസേന. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ വാചക കസര്‍ത്തുകള്‍ മാത്രമാകുന്നുവെന്ന് സേനയുടെ വിമര്‍ശനം. സേന മുഖപത്രം സാമാനയുടെ മുഖപ്രസംഗത്തിലാണ് മോദിക്കെതിരായ രൂക്ഷ വിമര്‍ശനം.
മോദിയുടെ പ്രസംഗങ്ങളില്‍ വികസനത്തിന് സ്ഥാനമില്ലാതായിരിക്കുന്നുവെന്നും സാമാന കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് സ്ഥാനമില്ലാതായതും അവരുടെ വികസനവിരുദ്ധ നിലപാടുകള്‍ കൊണ്ടാണെന്ന് ഓര്‍ക്കണമെന്നും മുഖപ്രസംഗം പറയുന്നുണ്ട്.