നിര്‍ഭയ കേസ്: വധശിക്ഷ പുനഃപരിശോധനാ ഹര്‍ജി ഇന്ന്
ഡല്‍ഹി: നിർഭയ കേസിൽ വധശിക്ഷ ശെരിവെച്ച വിധിക്കെതിരെ പ്രതികൾ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍, മുകേഷ് എന്നി പ്രതികളാണ് വധശിക്ഷ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകിയത് .2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ബസിനുളളില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി രണ്ടാഴ്ചയ്ക്കുശേഷം മരിച്ചത്. 2013 സെപ്റ്റംബര്‍ 11നാണ് ആറു പ്രതികളില്‍ നാലുപേർക്കു വധശിക്ഷ വിധിച്ചത്. മുഖ്യപ്രതി രാം സിങ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി തടവുശിക്ഷയ്ക്കു ശേഷം പിന്നീടു പുറത്തിറങ്ങുകയായിരുന്നു.