പുതിയ രജനി ചിത്രം കാലാ കരികാലന്‍ സെക്കന്‍റ്​ ലുക്​ പോസ്​റ്റര്‍ പുറത്ത്​

0

സൂപ്പര്‍സ്​റ്റാര്‍ രജനികാന്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘കാലാ കരികാലന്‍റെ’ സെക്കന്‍റ്​ ലുക്​ പോസ്​റ്റര്‍ പുറത്ത്​ വിട്ടു. രജനിയുടെ പിറന്നാള്‍ ദിനത്തിലാണ്​ മകളുടെ ഭര്‍ത്താവും നടനുമായ ധനുഷ്​ ട്വിറ്ററിലൂടെ ചിത്രത്തിന്‍റെ ​പുതിയ ലുക്​ പുറത്തിറക്കിയത്​.

സൂപ്പര്‍സ്​റ്റാറിന്‍റെ 67ാം പിറന്നാള്‍ ആഘോഷിക്കുന്ന ആരാധകര്‍ക്ക്​​ ആവേശമാകുന്ന തരത്തിലു​ള്ള മാസ്​ ലുക്കിലാണ്​ പുതിയ പോസ്​റ്ററില്‍ രജനി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കാലാകരികാലന്‍’ സംവിധാനം ​െചയ്യുന്നത് രജനിയുടെ മുന്‍ ചിത്രമായ​ ‘കബാലി’ സംവിധാനം ചെയ്​ത പാ രഞ്​ജിത്താണ്​.

അതേ സമയം ഇത്തവണത്തെ പിറന്നാള്‍ ചെറിയ രീതിയില്‍ ആഘോഷിക്കാനാണ്​ രജനിയുടെ തീരുമാനം. ഒാഖി ചുഴലിക്കാറ്റില്‍ ജീവന്‍ പൊലിഞ്ഞതും കാണാതായതുമായ തമിഴ്​ മക്കളുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്ക്​ ചേരാനാണ് രജനി​ ഇത്തവണത്തെ പിറന്നാള്‍ മാറ്റി വെക്കുന്നതെന്നാണ്​ സൂചന.

Leave A Reply

Your email address will not be published.