പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിധി ഇന്ന്‍

0

കൊച്ചി: നിയമവിദ്യാര്‍ഥിനിയായ ജിഷ വധക്കേസില്‍ വിധി ഇന്നറിയാം.അറസ്റ്റിലായി ഒരു വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പെരുമ്പാവൂരിലെ തൊഴിലാളിയും അസം നാഗോണ്‍ സ്വദേശിയുമായ അമീറുല്‍ ഇസ്ലാമാണ് (24) കേസില്‍ വിചാരണനേരിട്ട ഏക പ്രതി.
ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 376 (2) (പീഡനം), 201 (തെളിവ് നശിപ്പിക്കല്‍), 343 (അന്യായമായി തടഞ്ഞുവെക്കുക), 449 (വീട്ടില്‍ അതിക്രമിച്ചുകടക്കുക), ദലിത് പീഡന നിരോധന നിയമപ്രകാരമുള്ള വിവിധ വകുപ്പുകള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിചാരണ നടത്തിയത്.പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.രാവിലെ 11ന് ശേഷമാകും വിധിപ്രസ്താവം.

Leave A Reply

Your email address will not be published.