ശ്രീനഗറില്‍ മഞ്ഞുവീഴ്ച ; മൂന്നു സൈനികരെ കാണാതായി, തെരച്ചില്‍ തുടരുന്നു

0

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള സൈനിക പോസ്റ്റില്‍ മഞ്ഞുവീഴ്ച.
മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മൂന്നു സൈനികരെ കാണാതായി.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കാണാതായ ജവാന്മാര്‍ക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച കനത്ത മഞ്ഞുവീഴ്ച ഇപ്പോഴും തുടരുകയാണ്. അഞ്ച് അടിയിലധികം ആഴത്തിലാണ് ഇപ്പോള്‍ മഞ്ഞു വീഴുന്നത്.

Leave A Reply

Your email address will not be published.