ആരാധകരെ ആവേശത്തിരയിലാഴ്ത്തി ലാലേട്ടന്‍റെ ഒടിയന്‍ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി

0

ലോകം കാത്തിരുന്ന ലാലേട്ടന്‍റെ പുതിയ ചിത്രം ഒടിയന്‍റെ ടീസര്‍ പുറത്തിറങ്ങി.സൂപ്പര്‍ സ്റ്റാറിന്റെ ആരാധകരടക്കം എല്ലാ സിനിമ പ്രേമികളുടേയും ആകാംഷ നിറഞ്ഞ കാത്തിരിപ്പിനൊടുവിലാണ് മോഹന്‍ലാല്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ ടീസര്‍ പുറത്ത് വിട്ടത്.മലയാളികളുടെ അഭിമാനവും അഭിനയ ലോകത്തിന്റെ നടന വിസ്മയവുമായ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍.
ഇതുവരെ മറ്റൊരു മോഹന്‍ലാല്‍ സിനിമയിലും കാണാത്ത മേക്കോവറിലാണ് മലയാളികളുടെ പ്രിയതാരം ഒടിയനില്‍ എത്തിയിരിക്കുന്നത്.ഒടിയനിലെ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ എനര്‍ജറ്റിക്കുമായ രൂപം നല്‍കിയിരിക്കുന്നത്. ക്ലീന്‍ ഷേവ് ചെയ്ത മുഖമാണ് ഈ കഥാപാത്രത്തിന്.

Leave A Reply

Your email address will not be published.