ഐഎഫ്എഫ്കെ : വ്യത്യസ്ത പ്രമേയം കാഴ്ചവെച്ച് ‘നായിന്റെ ഹൃദയം’
പ്രമേയത്തിെല വ്യത്യസ്തതകൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ് രാജ്യാന്തര ചലച്ചിത്രമേളയില്‍ കഴിഞ്ഞദിവസം പ്രദര്‍ശിപ്പിച്ച നായിന്റെ ഹൃദയം. മിഖായേല്‍ ബര്ഗാക്കോവിന്റെ നോവലിനെ ആസ്പദമാക്കിയാണ് കെ പി ശ്രീകൃഷ്ണന് ചിത്രം ഒരുക്കിയത്. രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ച നായിന്റെ ഹൃദയം വ്യത്യസ്ത പ്രമേയം കൊണ്ട് ശ്രദ്ധ നേടി. മിഖായേല്‍ ബള്‍ഗാക്കോവിന്റെ നോവലിനെ ആസ്പദമാക്കിയാണ് കെ പി ശ്രീകൃഷ്ണന് ചിത്രം ഒരുക്കിയിരിക്കുന്നത്.
റഷ്യന്‍ നോവലിസ്റ്റ് മിഖായേല്‍ ബള്‍ഗാക്കോവ് 1925ല്‍ എഴുതിയ നോവല്‍ ഹാര്‍ട്ട് ഓഫ് എ ഡോഗ് റഷ്യയിലെ സ്റ്റാലിന് യുഗത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതാണ്. ഈ നോവല്‍ വ്യത്യസ്ത രീതിയിലാണ് കെ പി ശ്രീകൃഷ്ണന് സിനിമയാക്കിയിരിക്കുന്നത്. ഒരു ശാസ്ത്രജ്ഞന് തന്റെ പരീക്ഷണങ്ങള്‍ക്ക് നായയെ ഉപയോഗിക്കുന്നതാണ് ചിത്രം പറയുന്നത്. ആനിമേഷനിലൂടെയാണ് നായ ചിത്രത്തിന്റെ ഭാഗമാകുന്നത്. നായയയെ എങ്ങനെ ചിത്രീകരിച്ചു എന്ന് പറയുന്നത് നിരവധി ബദല്‍ നാടകങ്ങളിലെ നായകനായ രാമചന്ദ്രന് മൊകേരിയാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.രാമചന്ദ്രന് മൊകേരിയാണ് കേന്ദ്രകഥാപാത്രത്തെ അഭിനയിക്കുന്നത്.