ഡല്‍ഹിയില്‍ ശക്തമായ മൂടല്‍മഞ്ഞ് : ട്രെയിനുകള്‍ വൈകിയോടുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ മൂടല്‍മഞ്ഞ് മൂലം ബുധനാഴ്ച പതിമൂന്നു ട്രെയിനുകള്‍ വൈകി ഓടി. പത്തു ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ കനത്ത മൂടല്‍മഞ്ഞ് ആണ് ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്. റദ്ദാക്കിയതും വൈകി ഓടുന്നതുമായ ട്രെയിനുകളുടെ വിശദമായ ലിസ്റ്റ് നവംബര്‍ 29 ന് റെയില്‍വേ മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്. ഡിസംബര്‍ ഒന്നുമുതല്‍ ഫെബ്രുവരി പതിമൂന്നു വരെയുള്ള ട്രെയിന്‍ വിവരങ്ങളാണ് സമയ മാറ്റങ്ങളുടെ വിവരങ്ങളാണ് ഇത്. ചില ട്രെയിനുകള്‍ മുന്‍കൂട്ടി റദ്ദാക്കിയിട്ടുണ്ട്.