ദേശീയ സീനിയര്‍ സ്​കൂള്‍ അത്​ലറ്റിക്​സ്​: കേരള ടീം ഇന്ന്​ ഹ​രി​യാ​ന​യിലേയ്ക്ക്

0

കോ​ട്ട​യം: ദേ​ശീ​യ സീ​നി​യ​ര്‍ സ്​​കൂ​ള്‍ മീ​റ്റി​നു​ള്ള കേ​ര​ള ടീം ​ബു​ധ​നാ​ഴ്​​ച പു​റ​പ്പെ​ടും. ഹ​രി​യാ​ന​യി​ലെ റോ​ത്ത​ക്കി​ല്‍ 18 മു​ത​ല്‍ 22വ​രെ​യാ​ണ്​ ​മീ​റ്റ്. 37 ആ​ണ്‍​കു​ട്ടി​ക​ളും 36 പെ​ണ്‍​കു​ട്ടി​ക​ളും അ​ട​ങ്ങി​യ സം​ഘം തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്​​സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ല്‍ ഒ​രാ​ഴ്​​ച നീ​ണ്ട പ​രി​ശീ​ല​ന ക്യാ​മ്ബി​നു​ശേ​ഷ​മാ​ണ്​ കി​രീ​ടം നി​ല​നി​ര്‍​ത്താ​ന്‍ പു​റ​പ്പെ​ടു​ന്ന​ത്. റി​ലേ​യി​ലാ​യി​രു​ന്നു ടീം ​പ​രി​ശീ​ല​ന​ത്തി​ല്‍ ഏ​റെ​സ​മ​യം ചെ​ല​വി​ട്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​​ പു​റ​പ്പെ​ടു​ന്ന ടീം 15​ന്​ ഡ​ല്‍​ഹി​യി​ലെ​ത്തും. ഇ​വി​ടെ​നി​ന്ന്​ മ​റ്റൊ​രു ട്രെ​യി​നി​ലാ​കും ടീം ​റോ​ത്ത​ക്കി​ലെ​ത്തു​ക. റെ​യി​ല്‍​വേ ടി​ക്ക​റ്റു​ക​ളെ​ല്ലാം മു​ന്‍​കൂ​ട്ടി റി​സ​ര്‍​വ്​ ചെ​യ്​​തി​രു​ന്നു. ജോ​സ്​ ജോ​ണ്‍ സം​ഘ​ത്ത​ല​വ​നാ​യ ടീ​മി​ല്‍ പ​രി​ശീ​ല​ക​രും മാ​നേ​ജ​ര്‍​മാ​രു​മ​ട​ക്കം 12 പേ​രു​മു​ണ്ട്. മൂ​ന്ന്​ ഡോ​ക്​​ട​ര്‍​മാ​രു​ടെ​യും ര​ണ്ട്​ പാ​ച​ക​ക്കാ​രു​ടെ​യും സ​ഹാ​യ​വു​മു​ണ്ടാ​കും.

നി​ല​വി​ലെ ചാ​മ്ബ്യ​ന്മാ​രാ​ണ്​ കേ​ര​ളം. കി​രീ​ടം നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ടീം ​എ​ങ്കി​ലും സ്​​കൂ​ള്‍ ജൂ​നി​യ​ര്‍ മീ​റ്റി​ലേ​തു​പോ​ലെ അ​ട്ടി​മ​റി​ക​ളും ഭ​യ​ക്കു​ന്നു. ഇ​ത്ത​വ​ണ ഭോ​പാ​ലി​ല്‍ ന​ട​ന്ന ദേ​ശീ​യ സ്​​കൂ​ള്‍ ജൂ​നി​യ​ര്‍ മീ​റ്റി​ല്‍ അ​ത്​​ല​റ്റി​ക്​​സി​ല്‍ (അ​ണ്ട​ര്‍-17) കേ​ര​ളം ഒ​ന്നാ​​മ​തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, ഗെ​യിം​സി​​െന്‍റ പോ​യ​ന്‍​റു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ആ​തി​ഥേ​യ​രാ​യ മ​ധ്യ​പ്ര​ദേ​ശി​ന്​ ഒാ​വ​റോ​ള്‍ കി​രീ​ടം ന​ല്‍​കി. നേ​ര​ത്തേ ഗെ​യിം​സി​​െന്‍റ പോ​യ​ന്‍​റു​ക​ള്‍ വി​ജ​യി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​തി​ന്​ പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല.

ക​ന​ത്ത ത​ണു​പ്പും​ ടീ​മി​ന്​ വെ​ല്ലു​വി​ളി​യാ​ണ്. മൂ​ന്ന്​ ദി​വ​സം നേ​ര​ത്തേ ഹ​രി​യാ​ന​യി​ല്‍ എ​ത്തു​മെ​ന്ന​തി​നാ​ല്‍ കാ​ലാ​വ​സ്ഥ​യു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യും പ​രി​ശീ​ല​ക​ര്‍​ക്കു​ണ്ട്. ദേ​ശീ​യ സ്​​കൂ​ള്‍ മീ​റ്റ്​ മൂ​ന്നാ​യി വി​ഭ​ജി​ച്ച​ശേ​ഷ​മു​ള്ള ര​ണ്ടാ​മ​ത്തെ മീ​റ്റാ​ണി​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ (അ​ണ്ട​ര്‍ 19) കി​രീ​ടം നേ​ടി​യ മ​ല​യാ​ളി സം​ഘം 11 സ്വ​ര്‍​ണ​മ​ട​ക്കം 114 പോ​യ​ന്‍​റാ​യി​രു​ന്നു നേ​ടി​യ​ത്. ത​മി​ഴ്​​നാ​ട്, മ​ഹാ​രാ​ഷ്​​ട്ര എ​ന്നി​വ​രാ​യി​രു​ന്നു പി​ന്നി​ല്‍. ഇ​ത്ത​വ​ണ ത​മി​ഴ്​​നാ​ട്, ഹ​രി​യാ​ന​ എ​ന്നി​വ​ര്‍ വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​മെ​ന്നാ​ണ്​ ടീ​മി​​െന്‍റ വി​ല​യി​രു​ത്ത​ല്‍.

Leave A Reply

Your email address will not be published.