പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ‍: വ്യവസായ ഉല്‍പ്പാദ സൂചിക ഇടിഞ്ഞു

0

ന്യൂഡല്‍ഹി : രാജ്യത്ത് പണപ്പെരുപ്പം നവംബറില്‍ 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തില്‍ 4.88 ശതമാനം പണപ്പെരുപ്പം നവംബറില്‍ രേഖപ്പെടുത്തി. ഒക്ടോബറില്‍ ഇത് 3.58 ശതമാനമായിരുന്നു. അതേസമയം, വ്യവസായ ഉല്‍പ്പാദ സൂചിക (ഐഐപി) കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ രണ്ടു ശതമാനം ഇടിഞ്ഞു. ഒക്ടോബറില്‍ 2.2 ശതമാനം മാത്രമാണ് ഐഐപി വളര്‍ന്നത്. 2016 ഒക്ടോബറില്‍ ഐഐപി വളര്‍ച്ച 4.2 ശതമാനമായിരുന്നു. രാജ്യത്തിന്റെ സമ്ബദ്ഘടന കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമാക്കുന്നതാണ് സൂചികകളുടെ ഇപ്പോഴത്തെ നിലവാരം.

ഇന്ധനം, പച്ചക്കറി, മുട്ട എന്നിവയുടെ വിലക്കയറ്റമുണ്ടായി. ഇന്ധനവിലക്കയറ്റം 7.92 ശതമാനമായി ഉയര്‍ന്നു. പച്ചക്കറികളുടെ വിലക്കയറ്റം നവംബറില്‍ 22.48 ശതമാനമായി. ഭക്ഷ്യവസ്തുക്കളുടെ മൊത്തത്തിലുള്ള വിലക്കയറ്റത്തിന്റെ ശരാശരി നവംബറില്‍ 4.42 ശതമാനമായി. ഒക്ടോബറില്‍ ഇത് 1.9 ശതമാനമായിരുന്നു. സാധാരണക്കാരെയും പാവപ്പെട്ടവരെയും പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളാണിവ. നിര്‍മിതോല്‍പ്പന്ന മേഖലയില്‍ ആകെയുള്ള 23 ഇനത്തില്‍ 13 എണ്ണത്തിന്റെയും ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടായി.

Leave A Reply

Your email address will not be published.