ബിറ്റ്കോയിന്‍ വിലയില്‍ വീണ്ടും വര്‍ദ്ധന

0

ഷിക്കാഗോ: അവധിവ്യാപാരം തുടങ്ങിയതോടെ ബിറ്റ്കോയിന്‍ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്. ഷിക്കാഗോ ബോര്‍ഡ് ഓപ്ഷന്‍സ് എക്സ്ചേഞ്ചിലാണ്(സി.ബി.ഒ.ഇ) കഴിഞ്ഞദിവസം ആദ്യമായി ബിറ്റ്കോയിന്‍ അവധിവ്യാപാരം തുടങ്ങിയത്.ജനുവരിയില്‍ അവസാനിക്കുന്ന അവധിവ്യാപാര കരാറുകള്‍ 17,450 ഡോളറിലും ഫെബ്രുവരിയിലേത് 18,880ഡോളറിലും മാര്‍ച്ചിലേത് 19040 ഡോളറിലുമാണ് വ്യാപാരം നടന്നത്. സ്പോട് വിപണിയില്‍ നിലവില്‍ വില 16500 ഡോളറിനടുത്ത് ആയിരിക്കുമ്ബോഴാണ് ഇത്രയും ഉയര്‍ന്ന പ്രീമിയത്തില്‍ അവധിവ്യാപാരം നടക്കുന്നത്.

Leave A Reply

Your email address will not be published.