രണ്ടാം ഘട്ട വോട്ടെടുപ്പ് : ഗുജറാത്ത് നാളെ പോളിംഗ് ബൂത്തിലേക്ക്

0

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പിനായി ഗുജറാത്ത് നാളെ പോളിംഗ് ബൂത്തിലേക്ക്. 93 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിധി എഴുതുന്നത്. നിശബ്ദ പ്രചരണ ദിനമായ ഇന്ന് വോട്ട് ഉറപ്പിക്കാനുള്ള അവസാന ഒരുക്കത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.
ബിജെപിയെ കൈവിടരുതെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഗുജറാത്തിനെ പുതിയ ഉയരത്തില്‍ എത്തിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും അവസാന ഘട്ട പ്രചരണത്തിനിടെ മോദി പറഞ്ഞു. അതേസമയം ഗുജറാത്തില്‍ നിന്നും മികച്ച വിജയം ലഭിക്കുമെന്ന് കോണ്‍ഗ്രസിന്റെ നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പറഞ്ഞു.
ഒന്‍പതാം തീയതി നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ 68 ശതമാനം പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയത്. കച്ച്‌, സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലുള്‍പ്പടെ 89 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.

Leave A Reply

Your email address will not be published.