സെനറ്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി : ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിക്ക് വിജയം
അലബാമ: സെനറ്റ് തെരഞ്ഞെടുപ്പില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. അലബാമയില്‍ നിന്ന് സെനറ്റിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഡഗ് ജോന്‍സ് വിജയിച്ചു. 25 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് അലബാമയില്‍ ഡെമോക്രാറ്റുകള്‍ വിജയക്കൊടി പാറിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ റോയ് മൂറുമായി ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഡഗ് സീറ്റ് പിടിച്ചെടുത്തത്.
മുന്‍ പ്രോസിക്യൂട്ടര്‍ കൂടിയായ ഡഗിന്റെ വിജയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാിട്ടുണ്ട്. ഇതോടെ സെനറ്റിലെ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം 51-49 ആയി ചുരുങ്ങി. തെരഞ്ഞെടുപ്പ് ഊര്‍ജിതമായി മുന്നേറുന്നതിനിടെയാണ് മൂറിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നത്. കൗമാരക്കാരികളോട് ദുരുദ്ദേശത്തോടെ പെരുമാറിയെന്നാണ് ആരോപണം. എന്നാല്‍ മൂര്‍ ആരോപണം നിഷേധിച്ചു.വിജയിയായ ഡഗ് ജോന്സിനെ പ്രസിഡന്റ് ട്രംപ് അഭിനന്ദിച്ചു. അന്തസ്സും യശസ്സും ഉയര്‍ത്തുന്നതായിരുന്നു പോരാട്ടമെന്ന് ഡഗ് ജോന്‍സ് വിക്ടറി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.