സ്വര്‍ണ വിലയില്‍ ഇടിവ് : വില മാറ്റമില്ലാതെ തുടരുന്നു

0

കോഴിക്കോട്​: സംസ്ഥാനത്ത്​ സ്വര്‍ണവില അഞ്ചു മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ​ ചൊവ്വാഴ്​ച പവന്​ 440 രൂപ കുറഞ്ഞ്​ 20,800 രൂപക്കാണ്​ സ്വര്‍ണവ്യാപാരം നടന്നത്​. കഴിഞ്ഞ 10 ദിവസത്തിനി​െട സ്വര്‍ണത്തിന്​ 1120 രൂപയാണ്​ കുറഞ്ഞത്​. ഡിസംബര്‍ രണ്ടിന്​ 21,920 രൂപയായിരുന്നു പവ​​െന്‍റ വില. ഡിസംബര്‍ അഞ്ചിന്​ 21,840 രൂപയായും ആറിന്​ 21,680 രൂപയായും 11ന്​ 21,240 രൂപയായും താഴേക്ക്​ വന്നിരുന്നു.
20,800 രൂപക്ക്​ സ്വര്‍ണം അവസാനമായി വില്‍പന നടത്തിയത്​ ജൂലൈ 14നായിരുന്നു. ജൂലൈ 10ന്​ പവന്​ 640 രൂപ കുറഞ്ഞ്​ 20,720 രൂപയായെങ്കിലും പിന്നീടുള്ള മാസങ്ങളില്‍ വീണ്ടും ഉയര്‍ന്നു. ഒക്​ടോബര്‍, നവംബര്‍ മാസങ്ങളില്‍ ​ ഏറ്റവും കുറഞ്ഞ നിരക്ക്​ 21,920 രൂപയും ഉയര്‍ന്ന നിരക്ക്​ 22,360 രൂപയുമായിരുന്നു. സ്വര്‍ണം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്​ സെപ്​റ്റംബര്‍ എട്ടിനാണ്​. സെപ്​റ്റംബര്‍ 10വ​െ​ര പവന്​ 22,720 രൂപയും ഗ്രാമിന്​ 2840 രൂപയുമായിരുന്നു.
ആഗോള വിപണിയും എണ്ണ വിലയും ഡോളറി​​െന്‍റ വിനിമയ നിരക്കുമൊക്കെയാണ് സ്വര്‍ണവിലയെ പ്രധാനമായും ബാധിക്കുന്നതെങ്കിലും ഇത്തവണ ആ​േഗാള വിപണിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാതെ തന്നെയാണ് സ്വര്‍ണവില കുറഞ്ഞത്​. എന്നാല്‍, വരും ദിവസങ്ങളില്‍ വലിയ ചാഞ്ചാട്ടമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ്​ ഒാള്‍ കേരള ഗോള്‍ഡ്​ ആന്‍ഡ്​ സില്‍വര്‍ മര്‍ച്ചന്‍റ്​ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്​. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ സ്വര്‍ണത്തി​​െന്‍റ ഏറ്റവും കുറഞ്ഞ വില 2015 ആഗസ്​റ്റ്​ ആറിന്​ പവന്​ 18,720 രൂപയായതാണ്​. സ്വര്‍ണത്തി​​െന്‍റ റെക്കോഡ്​ വില 2012 ​െസ​പ്​​റ്റംബര്‍ 14നായിരുന്നു. അന്ന്​ പവന്​ 24,160 രൂപയും ഗ്രാമിന്​ 3020 രൂപ വിലയെത്തിയിരുന്നു​.

Leave A Reply

Your email address will not be published.