കല്‍ക്കരി അഴിമതിക്കേസില്‍ ശിക്ഷാ പ്രഖ്യാപനം ഇന്ന്

0

ഡല്‍ഹി; കല്‍ക്കരി അഴിമതിക്കേസില്‍ ശിക്ഷ ഇന്ന് വിധിക്കും. ജാര്‍ഖണ്ഢ് മുന്‍ മുഖ്യമന്ത്രി മധു കോട, മുന്‍ കല്‍ക്കരി സെക്രട്ടറി എച് സി ഗുപ്ത, മുന്‍ ചീഫ് സെക്രട്ടറി അശോക് കുമാര്‍ ബസു എന്നിവരടക്കം എട്ട് പേര്‍ക്കതിരായ ശിക്ഷയാണ് വിധിക്കുക. ഇവര്‍ കുറ്റക്കാരാണെന്ന് ഇന്നലെ ഡല്‍ഹി പ്രത്യേക സിബിഐ കോടതി വിധിച്ചിരുന്നു. 2007ല്‍ മധു കോട ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും എച്ച് സി ഗുപ്ത കേന്ദ്രത്തില്‍ കല്‍ക്കരി സെക്രട്ടറിയും ആയിരക്കെ ജാര്‍ഖണ്ഡിലെ രാജ്ര നോര്‍ത്ത് കല്‍ക്കരിപ്പാടം ചടങ്ങള്‍ മറികടന്ന് സ്വകാര്യ കന്പനിക്ക് ഖനനത്തിന് അനുവദിച്ചതാണ് കേസ്.

Leave A Reply

Your email address will not be published.