ഗുജറാത്തില്‍ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു: ഫലപ്രഖ്യാപനം 18ന്

0

ഗുജറാത്ത്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നത്.ഒരുമണിവരെ നടന്ന പോളിങ്ങില്‍ 30% പോളിംഗ് നടന്നതായി റിപ്പോര്‍ട്ട്‌. ഭരണം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന ബി ജെ പിക്കും ബി ജെ പിയെ അട്ടിമറിക്കാമെന്ന് പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമാണ് ഇന്നത്തെ വോട്ടെടുപ്പ്.14 ജില്ലകളിലായി 93 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 851 സ്ഥാനാര്‍ഥിമാര്‍ അവസാന ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. മധ്യ, വടക്കന്‍ മേഖലകളിലെ 2.2 കോടി പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ഡിസംബര്‍ 9 ശനിയാഴ്ചയായിരുന്നു ഗുജറാത്തിലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 66.75 ശതമാനം പേരാണ് വോട്ട് ചെയ്തത്. ഡിസംബര്‍ 18 തിങ്കളാഴ്ചയാണ് ഫലപ്രഖ്യാപനം.

Leave A Reply

Your email address will not be published.