തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് പി ചിദംബരം
ന്യൂഡല്‍ഹി: ഗുജറാത്തിലെ സബര്‍മതിയില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം റോഡ്ഷോ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ പരക്കെ വിമര്‍ശനം. പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചതായി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് പണിയെടുക്കാതെ ഉറങ്ങുകയായിരുന്നുവെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി ചിദംബരം ട്വീറ്റ് ചെയ്തു. ”വോട്ട് രേഖപ്പെടുത്തുന്ന ദിവസം റോഡ്ഷോ നടത്തിയത്പെരുമാറ്റച്ചട്ട ലംഘനമാണ്, മോദി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടും നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന് ഉറങ്ങുകയാണോയെന്ന് ചിദംബരം പരിഹസിച്ചു.