പുതിയ ഓഫറുമായ് എയര്‍ടെല്‍ : ദിവസേന 3 ജിബി ഡാറ്റ

0

എയര്‍ടെല്‍ ഏറ്റവും പുതിയ രണ്ടു ഓഫറുകള്‍ പുറത്തിറക്കി .പുതിയ 349 രൂപയുടെ കൂടാതെ 549 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ ആണ് ഇപ്പോള്‍ എയര്‍ടെല്‍ പുറത്തിറക്കിയിരിക്കുന്നത് .349 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസേന 2 ജിബിയുടെ ഡാറ്റയാണ് .കൂടെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും .
നേരത്തെ 349 രൂപയുടെ റീച്ചാര്‍ജില്‍ എയര്‍ടെല്‍ നല്‍കിയിരുന്നത് 1.5 ജിബി ഡാറ്റ ആയിരുന്നു .എന്നാല്‍ ഇപ്പോള്‍ പുതിയ ഓഫറുകളില്‍ അത് ദിവസേന 2 ജിബിവരെ ലഭിക്കുന്നു .28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറിന് ലഭിക്കുന്നത് .
100 മെസേജുകള്‍ ദിവസേന ലഭിക്കുന്നതാണ് . 549 രൂപയുടെ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 3 ജിബിയുടെ ഡാറ്റയും ലഭിക്കുന്നതാണ് .
ഇതിന്റെ വാലിഡിറ്റിയും 28 ദിവസത്തേക്കാണ് .നേരത്തെ ഈ ഓഫറുകളില്‍ 2 .5 ജിബിയുടെ ഡാറ്റയാണ് ലഭിച്ചിരുന്നത് .വൊഡാഫോണും ഒപ്പം പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നു

Leave A Reply

Your email address will not be published.