പെരുമാറ്റചട്ട ലംഘനം ; രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു

0

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു.ഗുജറാത്തില്‍ തിരഞ്ഞെടുപ്പ്ട്ടം ലംഘിച്ചതിനാണ് രാഹുല്‍ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിന് ശേഷം ഗുജറാത്ത് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖമാണ് രാഹുലിനെ കേസിലകപ്പെടുത്തിയത്.
ബിജെപിയുടെ പരാതിയിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
മാത്രമല്ല, രാഹുലിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ചാനലിനെതിരേയും കേസുണ്ടാകും.
നേരത്തെ, വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിനോട് വിശദീകരണം തേടിയിരുന്നു.
ഇതിന് പിന്നാലെയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.
ഡിസംബര്‍ 18ന് മുന്‍പ് വിശദീകരണം നല്‍കണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.
എന്നാല്‍ ഇതിന് പിന്നാലെ ഗുജറാത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Leave A Reply

Your email address will not be published.