ലളിതകല അക്കാദമി ചെയര്‍മാനായി നേമം പുഷ്പരാജ് ചുമതലയേറ്റു
തൃശൂര്‍: കേരള ലളിതകല അക്കാദമി ചെയര്‍മാനായി പ്രമുഖ ചിത്രകാരനും ചലചിത്ര സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജ് ചുമതലയേറ്റു. നേമം പുഷ്പരാജിനെ ലളിത കലാ അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍ കഴിഞ്ഞ ദിവസം സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്ന് അക്കാദമി ആസ്ഥാനത്തെത്തി പുഷ്പരാജ് ചുമതലയേറ്റു.
ചെയര്‍മാനായിരുന്ന സത്യപാല്‍ രാജിവെച്ച ഒഴിവിലാണ് വെസ് ചെയര്‍മാനായ നേമം പുഷ്പരാജിനെ ചെയര്‍മാനായി നിയമിച്ചത്.
അന്താരാഷ്ട്രപുരസ്കാരങ്ങള്‍ ലഭിച്ചതുള്പ്പെട 80 ലധികം സിനികള്‍ക്ക് കലാസംവിധനമൊരുക്കിയ പുഷ്പരാജ് കലാസംവിധാനത്തിന് ദേശീയ, അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഗൗരീശങ്കരം,ബനാറസ്, കക്കിലിയാര്
എന്നീ സിനിമകള്‍ സംവിധാനവും ചെയ്തിട്ടുണ്ട്. ഈ സിനിമകളും നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കി. 2003 ലെ നവാഗത സംവിധായകനുള്ള പുരസ്കാരം ഗൗരീശങ്കരം എന്ന ചിത്രത്തിന് അദ്ദേഹത്തിന് ലഭിച്ചു.