സാന്ത്വനവും സഹായവും ഉറപ്പുനല്‍കി രാഹുല്‍ ഗാന്ധി ദുരിത മേഖലയില്‍

0

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയും വിഴിഞ്ഞവും നി​​​യു​​​ക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കാണാതായവരുടെ കുടുംബത്തിനൊപ്പം എല്ലാ സഹായവും നല്‍കി ഉണ്ടാകുമെന്ന് അദ്ദേഹം മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി. ദുരന്തങ്ങളിലെ നഷ്ടം ഇല്ലാതാക്കാന്‍ തങ്ങള്‍ക്കു ആകില്ല. പക്ഷേ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും രാഹുല്‍ പൂന്തുറയില്‍ പറഞ്ഞു.

ദുരന്തങ്ങളില്‍നിന്നു സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​യി​​​ച്ച യു​​​ഡി​​​എ​​​ഫ് പ​​​ട​​​യൊ​​​രു​​​ക്കം മാ​​​ര്‍​​​ച്ചി​​​ന്‍റെ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നാണ് രാഹുല്‍ തിരുവനന്തപുരത്തെത്തിയത്.

Leave A Reply

Your email address will not be published.