സൗദിയില്‍ വൈദ്യുതി സബ്സിഡി എടുത്തു : അടുത്ത മാസം മുതല്‍ പുതിയ നിരക്ക്

0

സൗദി: സൗദിയില്‍ വൈദ്യുതി സബ്സിഡി എടുത്തു കളഞ്ഞതോടെ ബില്‍ തുക ഇരട്ടിയിലേറെയായി വര്‍ധിക്കും. കഴിഞ്ഞ ദിവസമാണ് സബ്സിഡി എടുത്തു കളയാന്‍ തീരുമാനിച്ചത്. ഇതോടെ വാണിജ്യ സ്ഥാപനങ്ങള്‍ക്കും കറന്റ് ചാര്‍ജ് കുത്തനെ കൂടും. അടുത്ത മാസം ആദ്യം മുതല് പുതിയ നിരക്ക് പ്രാബല്യത്തിലാകും. സബ്സിഡി എടുത്ത് കളഞ്ഞതോടെയാണ് വൈദ്യുതി നിരക്ക് കൂടുന്നത്.
1000 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ 50 റിയാലാണ് മാസം അടക്കേണ്ടത്. ഇത് 180 റിയാലാകും. രണ്ടായിരം യൂണിറ്റ് ഉപയോഗിക്കുന്നവരുടേത് നൂറ് റിയാലില്‍ നിന്ന് 360 റിയാലായി ഉയരും. മുവ്വായിരം യൂണിറ്റുപയോഗിച്ചാല്‍ 540 റിയാലാണ് ബില്‍. അയ്യായിരം റിയാലിന് തുക അഞ്ഞൂറില്‍ നിന്ന് 9000 ആയി ഉയരും. ഇതിനു പുറമെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആറായിരം യൂണിറ്റ് വരെ ഓരോ യൂണിറ്റിനും 188 ഹലലയാണ് പുതിയ നിരക്ക്. ഇതിന് മുകളില്‍ ഓരെ യൂണിറ്റിനും 30 ഹലലയായി ഉയരും.
വാണിജ്യാവശ്യങ്ങള്‍ക്ക് 6000 യൂണിറ്റ് വരെ 20 ഹലലയും ആറായിരത്തിന് മുകളില്‍ 30 ഹലലയുമാണ് ഈടാക്കുക. ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എത്ര യൂണിറ്റ് ഉപയോഗിച്ചാലും ഈടാക്കുക 21 ഹലലയാണ്. പുതിയ നിരക്കോടെ ഉപഭോഗം കുത്തനെ കുറയുമെന്നാണ് കണക്ക് കൂട്ടല്‍.

Leave A Reply

Your email address will not be published.