ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പുഴു : വിദ്യാര്‍ത്ഥികള്‍ കാര്യവട്ടം ക്യാമ്പസ് ഉപരോധിച്ചു

0

തിരുവനന്തപുരം : കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കിട്ടിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ് ഉപരോധിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ക്യാമ്ബസ് ഹോസ്റ്റലില്‍ നിന്നും ലഭിച്ച കറിയില്‍ നിന്നും പുഴുവിനെ കിട്ടിയത്. ഇതിനെ തുടര്‍ന്ന് എസ്.എഫ്.എെയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ ക്യാമ്ബസ് ഉപരോധിക്കുന്നത്.
നേരത്തെയും ഹോസ്റ്റലില്‍ മോശം ഭക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് പരാതി ഉയര്‍ന്നിരുന്നു. അന്നും വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല കവാടം ഉപരോധിച്ചിരുന്നു. എന്നിട്ടും കൃത്യമായി നടപടിയെടുക്കാത്തതാണ് വീണ്ടും ഇത്തരം രീതികള്‍ ഇവിടെ തുടരുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. വിദ്യാര്‍ത്ഥികളോട് പോലും ചര്‍ച്ച ചെയ്യാതെ സര്‍വകലാശാല ഭക്ഷണത്തിന് വില കൂട്ടിയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
മൂന്ന് വിമെന്‍സ് ഹോസ്റ്റലും രണ്ട് മെന്‍സ് ഹോസ്റ്റലിലുമായി അറുനൂറിലധികം വിദ്യാര്‍ഥികള്‍ താമസിക്കുന്നുണ്ട്. നേരത്തെ വിദ്യാര്‍ഥികളുടെ കമ്മിറ്റിയാണ് മെസ് നടത്തിയിരുന്നത്. ആറുമാസം മുമ്ബാണ് മെസ്സ് കരാറുകാരെ ഏല്‍പ്പിച്ചത്.

Leave A Reply

Your email address will not be published.