കേരള ബ്ലാസ്റ്റേഴ്‌സ്-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി പോരാട്ടം ഇന്ന്

0

കേരള ബ്ലാസ്റ്റേഴ്‌സ്-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി പോരാട്ടം ഇന്ന്.ഐഎസ്എല്ലില്‍ ആദ്യ ജയം തേടി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങും. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയാണ് എതിരാളികള്‍. പരിക്ക് മൂലം പുറത്തായിരുന്ന സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കാനിറങ്ങും.
നാല് മത്സരങ്ങള്‍ കഴിഞ്ഞിട്ടും ജയം വിദൂരത്താണ്. നാട്ടില്‍ മൂന്നെണ്ണം കളിച്ചു. മൂന്നിലും സമനില മാത്രം. പുറത്ത് കളിച്ച ഒരെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്ത്. ആരാധകരെല്ലാം നിരാശര്‍. വീണ്ടും നാട്ടിലേക്കെത്തുമ്പോള്‍ പ്രതീക്ഷകള്‍ കൈവിടുന്നില്ല കോച്ച് റെനെ മ്യുളെന്‍സ്റ്റീന്‍ പരിക്ക് മൂലം കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്ന ഇയാന്‍ ഹ്യൂം ഇന്ന് കളിക്കുമെന്ന ആശ്വാസ വാര്‍ത്തയും കോച്ച് പങ്കുവെച്ചു.
വെസ് ബ്രൌണ്‍ ആദ്യ ഇലവനിലുണ്ടാകുമെന്ന സൂചനയും കോച്ച് നല്‍കി. അതേസമയം പരിക്കിന്റെ പിടിയിലുള്ള ബെര്‍ബെറ്റോവ് ഇന്ന് ഇറങ്ങാന്‍ സാധ്യതയില്ല. നോര്‍ത്ത് ഈസ്റ്റിനും വിജയം അനിവാര്യമാണ്. ടേബിളില്‍ ഒരേ പോയിന്റാണെങ്കിലും അക്കൗണ്ടില്‍ ഒരു വിജയമുള്ളതിനാല്‍ ബ്ലാസ്‌റ്റേഴ്‌സിന് മുകളില്‍ ഏഴാം സ്ഥാനത്താണവര്‍ രാത്രി എട്ട് മണിക്കാണ് കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മത്സരം.

Leave A Reply

Your email address will not be published.