മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നു ‘എബ്രഹാമിന്‍റെ സന്തതി’കളിലൂടെ

0

ആരാധകരെ ആവേശത്തിലാക്കാന്‍ മമ്മൂട്ടി വീണ്ടും പോലീസ് വേഷം അണിയുകയാണ്. ‘എബ്രഹാമിന്‍റെ സന്തതികള്‍’ എന്ന ചിത്രത്തിലാണ് പോലീസ് ഓഫീസറായി മമ്മൂട്ടി എത്തുന്നത്.
‘ഗ്രൈറ്റ് ഫാദറിന്റെ’ സംവിധായകന്‍ ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പടൂരാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഡെറക് എബ്രഹാം എന്ന പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ജനുവരി ആദ്യം ചിത്രീകരണം ആരംഭിക്കും.
സിദ്ദിഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. തിരക്കഥാ കൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലായിരിക്കും പുതുവര്‍ഷത്തില്‍ മമ്മൂട്ടി ആദ്യം അഭിനയിക്കുക എന്ന വാര്‍ത്ത എത്തിയിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം പകുതിയോടെ മാത്രമേ ആരംഭിക്കുകയുള്ളുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

Leave A Reply

Your email address will not be published.