റിലീസിന് മുമ്പേ റെക്കോര്‍ഡുകള്‍ തൂത്തുവാരി ആട് 2

0

ആട് 2 ന്റെ കഴിഞ്ഞ ദിവസ്സം പുറത്തിറങ്ങിയ ട്രൈലെര്‍ ആണ് ഇപ്പോള്‍ യൂടൂബില്‍ ട്രെന്‍ഡിങ്ങില്‍ തന്നെ ഒന്നാമതായി എത്തിയിരിക്കുന്നത് .15 മണിക്കൂറിനുള്ളില്‍ ഏകദേശം 10 ലക്ഷത്തിനു അടുത്ത് ആളുകളാണ് ആട് 2 വിന്റെ ട്രൈലെര്‍ കണ്ടുകഴിഞ്ഞത് .എന്നാല്‍ ഇപ്പോള്‍ ഏകദേശം 20 ലക്ഷത്തിനു അടുത്ത് ആളുകള്‍ ഷാജി പാപ്പനെ കണ്ടു കഴിഞ്ഞു .
ഡിസംബര്‍ 22 നു പുറത്തിറങ്ങുന്ന ആട് 2 ന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മിഥിന്‍ മാനുവല്‍ ആണ് .നിറമാണ് വിജയ് ബാബു .
ആട് ആദ്യ ഭാഗം സാമ്ബത്തികമായി പരാജയപ്പെട്ട ഒരു സിനിമയായിരുന്നു എങ്കിലും പിന്നീട് യൂട്യുബിലും മറ്റും ഒരുപട് പ്രശംസ പിടിച്ചുപറ്റിയിരുന്നു .അതിനു ശേഷം കേരത്തില്‍ ഷാജിപാപ്പന് ഫാന്‍സ് യൂണിറ്റുകള്‍ കൂടുതലായി .അതുകൊണ്ടു തന്നെയാണ് ഇപ്പോള്‍ ആട് 2 പുറത്തിറക്കാനുള്ള കാരണവും .
കഴിഞ്ഞ ആഴ്ച മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ് എന്ന സിനിമയുടെ ടീസര്‍ ആയിരുന്നു ട്രേഡന്റിങ്ങില്‍ മികച്ചു നിന്നിരുന്നത് .5 ദിവസംകൊണ്ടു മാസ്റ്റര്‍ പീസ് ഏകദേശം 17 ലക്ഷത്തിനു മുകളില്‍ വ്യൂസ് നേടിയിരുന്നു .
കൂടാതെ 64K ലൈക് ലഭിച്ചിരുന്നു .എന്നാല്‍ ഇപ്പോള്‍ ആട് 2 15 മണിക്കൂര്‍ കൊണ്ട് 10 ലക്ഷത്തിനു മുകളില്‍ വ്യൂസ് കൂടാതെ 83K ലൈക്സ് ആണ് നേടിയിരിക്കുന്നത് .ഡിസ്ലൈക്ക് ആകട്ടെ 1കെ മാത്രം, ജയസൂര്യയുടെ യൂടൂബ് നേട്ടങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇപ്പോള്‍ ആട് 2 തന്നെയാണ്

Leave A Reply

Your email address will not be published.