വ്യാജരേഖ ചമച്ച കേസ് : സുരേഷ്ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

0

കൊച്ചി : വ്യാജരേഖ ചമച്ച് പോണ്ടിച്ചേരില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ നടനും എംപിയുമായ സുരേഷ്ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്നാഴ്ചത്തേയ്ക്ക് തടഞ്ഞു.
സുരേഷ് ഗോപി അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും ഡിസംബര്‍ 21 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. നോട്ടീസ് നല്‍കി സുരേഷ് ഗോപിയെ വിളിച്ചു വരുത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.
അദ്യം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവുക അതിനു ശേഷം സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ നടനും എംപിയുമായ സുരേഷ് ഗോപി വ്യാജരേഖ ചമച്ചെന്നാണ് കേസ്.
വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ക്രൈംബ്രാഞ്ചാണ് കേസെടുത്തത്. ഇതോടെ താരം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.