സെന്‍സെക്സില്‍ 286 പോയന്റ് നേട്ടത്തോടെ തുടക്കം

0

മുംബൈ: എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായതോടെ ഓഹരി വിപണി കുതിച്ചു.
സെന്‍സെക്സ് 286 പോയന്റ് നേട്ടത്തില്‍ 33,533ലും നിഫ്റ്റി 91 പോയന്റ് ഉയര്‍ന്ന് 10,343ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്‌ഇയിലെ 981 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 185 ഓഹരികള്‍ നഷ്ടത്തിലുമാണ്.
എച്ച്‌ഡിഎഫ്സി ബാങ്ക്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, സണ്‍ ഫാര്‍മ തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.
ടെക് മഹീന്ദ്ര, വിപ്രോ, പവര്‍ ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Leave A Reply

Your email address will not be published.