സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്: ‘അന്വേഷണ ഏജന്‍സിയുടെ പരിശോധനയാണ് ആദ്യം നടക്കേണ്ടത്’ ജസ്റ്റിസ് അരിജിത്

0

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കരുതെന്ന് ജസ്റ്റിസ് അരിജിത് പസായത്ത്. കമ്മിഷന്‍ കോടതിയല്ല, തലപ്പത്ത് ജഡ്ജിയുമല്ല. അന്വേഷണ ഏജന്‍സിയുടെ പരിശോധനയാണ് ആദ്യം നടക്കേണ്ടതെന്ന് പസായത്ത് സര്‍ക്കാരിന് നിയമോപദേശം നല്‍കി. സുപ്രീം കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് അരിയത് പസായത്തില്‍ നിന്നാണ് കേസില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ മാനഭംഗം അടക്കമുള്ളവയ്ക്ക് കേസെടുത്ത് അന്വേഷിക്കുമെന്ന് സോളാര്‍ റിപ്പോര്‍ട്ട് ആദ്യം ചര്‍ച്ച ചെയ്ത മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന്റെ നിയമവശം ചീഫ് സെക്രട്ടറിയും നിയമവകുപ്പും എതിര്‍ത്തതിനെ തുടര്‍ന്ന് ജ.പസായത്തിനോട് നിയമോപദേശം തേടാന്‍ തൊട്ടടുത്ത മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുടര്‍ന്ന് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധം ഏതെങ്കിലും പ്രതിക്കെതിരെ ചുമത്തിയാല്‍ തന്നെ കേസ് നിലനില്‍ക്കാന്‍ സാധ്യത കുറവാണെന്നാണ് പസായത്ത് നിയമോപദേശം നല്‍കുകയായിരുന്നു.

Leave A Reply

Your email address will not be published.