ഉത്തരകൊറിയന്‍ വിഷയം: റഷ്യയുടെ സഹായം അഭ്യര്‍ഥിച്ച് അമേരിക്ക

0

അമേരിക്ക: ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം അവസാനിപ്പിക്കാന്‍ റഷ്യയുടെ സഹായം അഭ്യര്‍ഥിച്ച് അമേരിക്ക. ഉത്തരകൊറിയന്‍ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് കൂടുതല്‍ സഹായിക്കാന്‍ കഴിയുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
വ്യാഴാഴ്‍ച്ച വ്ലാഡിമിര്‍ പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഉത്തരകൊറിയന്‍ വിഷയത്തില്‍ ട്രംപ് റഷ്യയുടെ സഹായമഭ്യര്‍ഥിച്ചത്. ഉത്തരകൊറിയയെ മിസൈല്‍ പരീക്ഷണങ്ങളില്‍ നിന്നും ആണവായുധ പദ്ധതികളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ട്രംപ് പുടിനോട് ആവശ്യപ്പെട്ടു.
പുടിനുമായി നടത്തിയ സംഭാഷണം മികച്ചതായിരുന്നെന്ന് പറഞ്ഞ ട്രംപ്, സാമ്പത്തിക കാലയളവില്‍ അമേരിക്കയില്‍ താന്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് പുടിന്‍ നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും വ്യക്തമാക്കി. ചര്‍ച്ചയിലെ പ്രധാന വിഷയം ഉത്തരകൊറിയയായിരുന്നെന്നും റഷ്യയുടെ സഹായം ആഗ്രഹിക്കുന്നതായും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Leave A Reply

Your email address will not be published.