ഒരു ഓവറില്‍ ആറു സിക്സ്: ട്വന്റി20 മല്‍സരത്തില്‍ താരമായി രവീന്ദ്ര ജഡേജ

0

ഒരു ഓവറില്‍ ആറു സിക്സുമായി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. സൗ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ജാംനഗറും അംരേലിയും തമ്മിലുള്ള ജില്ലാതല ട്വന്റി20 മല്‍സരത്തിലാണ് ആറു പന്തില്‍ ആറു സിക്സെന്ന അപൂര്‍വ നേട്ടത്തിന് ജഡേജ അര്‍ഹനായത്. യു​വ​രാ​ജ് സിംഗിനും ര​വി ശാ​സ്ത്രിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരമായി മാറാനും ജഡേജയ്ക്ക് കഴിഞ്ഞു.

മത്സരത്തിന്റെ പത്താം ഓ​വ​റിലാണ് ജഡേജ ക്രീ​സി​ലെ​ത്തി​യത്. തുടര്‍ന്ന് 15-ാം ഓ​വ​റി​ല്‍ ഓ​ഫ് സ്പി​ന്ന​ര്‍ നി​ലാം വം​ജ​യെ അദ്ദേഹം നി​ലം​തൊ​ടാ​തെ പ​റ​ത്തി. മ​ത്സ​ര​ത്തി​ല്‍ 69 പ​ന്തി​ല്‍​നി​ന്ന് 154 റ​ണ്‍​സ് അ​ടി​ച്ചെ​ടുത്ത ജഡേജ, പ​ത്തു സി​ക്സ​റു​ക​ളും 15 ബൗ​ണ്ട​റി​ക​ളും അ​ക്കൗ​ണ്ടി​ല്‍ കു​റിക്കുകയും ചെയ്തു.

ജ​ഡേ​ജ​യു​ടെ തകര്‍പ്പന്‍ പ്ര​ക​ട​നത്തോടെ 20 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ജാം​ന​ഗ​ര്‍ 239 റ​ണ്‍സാണ് അ​ടി​ച്ചു​കൂ​ട്ടിയത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ അം​രേ​ലി​ക്ക് വെ​റും 118 റ​ണ്‍​സ് മാ​ത്രമേ നേ​ടാ​ന്‍ കഴിഞ്ഞുള്ളൂ. 36 റണ്‍സെടുത്ത വിശാല്‍ വസോയയും 32 റണ്‍സെടുത്ത നീലം വാംജയുമാണ് അംരേലിയുടെ ടോപ് സ്കോറര്‍മാര്‍. ജാംനഗറിനായി മഹേന്ദ്ര ജേത്‍വ നാല് ഓവറില്‍ ആറ് റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

Leave A Reply

Your email address will not be published.