ജി.എസ്.ടി: ക്രിസ്മസ് കേക്കിന്‍റെ വിലയില്‍ വന്‍ വര്‍ധന

0

ക്രിസ്മസ് കേക്കിന് നല്‍കേണ്ട വില കേട്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും.കേക്കിന് നല്‍കേണ്ടത് 18 ശതമാനം ജി.എസ്.ടി ആയതിനാല്‍ വില കുത്തനെ വര്‍ധിച്ചു.ഒരുകിലോ കേക്ക് വാങ്ങിയാല്‍ 100-150 രൂപ നികുതിയായി നല്‍കേണ്ട അവസ്ഥയാണ് നിലവില്‍ ഉള്ളത്.ജി.എസ്.ടി. നടപ്പാക്കുന്നതിന് മുന്‍പ് വെറും 5 ശതമാനമായിരുന്നു കേക്കിന്റെ നികുതി. ജി.എസ്.ടി. നടപ്പാക്കിയതുമുതല്‍ ഇത് 18 ശതമാനമായി.വര്‍ഷം ഒന്നരക്കോടിക്കുമുകളില്‍ വിറ്റുവരവുള്ള ബേക്കറികള്‍ക്കെല്ലാം പുതിയ നികുതിനിരക്ക് ബാധകമാണ്.ഒരുകിലോ കേക്കിന് നിലവാരമനുസരിച്ച്‌ ഇപ്പോള്‍ 300 രൂപമുതല്‍ 900 രൂപ വിലയുണ്ട്. 500 രൂപ വിലയുള്ള കേക്കിന് 90 രൂപ നികുതി നല്‍കണം.ഒന്നരക്കോടി രൂപവരെ വിറ്റുവരവുള്ള ബേക്കറികള്‍ വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ നിശ്ചിതനിരക്ക് നികുതി നല്‍കിയാല്‍ മതി.

Leave A Reply

Your email address will not be published.