മതംമാറ്റത്തിന് പുതിയ മാനദണ്ഡങ്ങളുമായി രാജസ്ഥാന്‍ ഹൈക്കോടതി

0

ജോഥാപുര്‍: മതംമാറ്റത്തിന് പുതിയ മാനദണ്ഡങ്ങളുമായി രാജസ്ഥാന്‍ ഹൈക്കോടതി. സ്വമനസ്സാലെ മതം മാറണമെങ്കില്‍ വ്യക്തി ഒരു മാസം മുന്‍പേ അക്കാര്യം ജില്ലാ കലക്ടറെ അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിര്‍ബന്ധപൂര്‍വ്വം ആരെയെങ്കിലും മതംമാറ്റാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റീസ് ജി.കെ വ്യാസ് ഉത്തരവിട്ടു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡം പുറത്തിറക്കിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കുന്നത്.ഏതെങ്കിലും മത സംഘടന മതപരിവര്‍ത്തനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കണമെന്നും അദ്ദേഹം നിരീക്ഷിച്ചു. സംസ്ഥാനത്തെ മതപരിവര്‍ത്തനം സംബന്ധിച്ച അന്വേഷണത്തിന് നവംബര്‍ 28നാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. മതപരിവര്‍ത്തനം സംബന്ധിച്ച്‌ സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത് വരെ ഇക്കാര്യത്തില്‍ കോടതിയുടെ ഭാഗത്തുനിന്ന് ഒരു മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്ന് അമിക്കസ് ക്യൂറി ശിപാര്‍ശ ചെയ്തിരുന്നു.ചിരാംഗ് സിങ്വി എന്നയാള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുമ്ബോഴാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ച്‌ ശുപാര്‍ശ തേടിയത്.

Leave A Reply

Your email address will not be published.