റ​ബ​ര്‍ വിപണി ഉ​ത്പാ​ദ​ന​പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ല്‍

0

സ്വ​ഭാ​വി​ക റ​ബ​റി​ന്‍റെ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി റ​ബ​ര്‍ ബോ​ര്‍ഡ് വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​ക​ള്‍ അ​ട്ടി​മ​റി​ക്കാ​ന്‍ ട​യ​ര്‍ വ്യ​വ​സാ​യ ലോ​ബി ക​രു​ക്ക​ള്‍ നീ​ക്കു​ന്നു. സ​ബ്​സി​ഡി ന​ട​പ​ടി​ക​ളു​ടെ കാ​ര്യ​ത്തി​ലെ മെ​ല്ലെപോ​ക്കി​നു പി​ന്നാ​ലെ ടാ​പ്പി​ങ് പോ​ലും മു​ട​ക്കു​ന്ന നി​ല​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ നീ​ങ്ങു​ന്ന​ത്.
ബോ​ര്‍ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ര്‍പി​എ​സു​ക​ളും ക​ര്‍ഷ​ക​രും സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച റെ​യ്ന്‍ ഗാ​ര്‍ഡ് വി​ല്‍​പ്പ​ന​യി​ലെ പാ​ളി​ച്ച​ക​ളി​ല്‍ ക​ര്‍ഷ​ക​രു​ന്ന​യി​ച്ചി​രി​ക്കു​ന്ന ആ​ക്ഷേ​പ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​തെ ഒ​തു​ക്കി തീ​ര്‍​പ്പി​ലെ​ത്തി​ക്കു​ക​യാ​ണ്. ഏ​പ്രി​ല്‍, മെ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ റ​ബ​ര്‍ ബോ​ര്‍ഡി​ലെ വി​വി​ധ ക​മ്ബ​നി​ക​ള്‍ വ​ഴി വി​ത​ര​ണം ചെ​യ്ത റെ​യ്ന്‍ ഗാ​ര്‍ഡ് മെ​റ്റീ​രി​യ​ല്‍സി​ന്‍റെ ഗു​ണ​മേ​ന്മ​യും വി​ല​യും സം​ബ​ന്ധി​ച്ച്‌ ക​ര്‍ഷ​ക​രു​ടെ ഇ​ട​യി​ല്‍ വ​ലി​യ ആ​ക്ഷേ​പ​മു​യ​ര്‍ന്നി​രു​ന്നു. ബോ​ര്‍ഡ് അ​ധി​കൃ​ത​രു​ടെ അ​ടു​ക്ക​ല്‍ പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. വി​പ​ണി​യി​ല്‍ എ​ല്‍ഡി​പി​ഇ മെ​റ്റീ​രി​യ​ലി​ന് 123 രൂ​പ വി​ല​യു​ള്ള​പ്പോ​ള്‍ റ​ബ​ര്‍ ബോ​ര്‍ഡ് ക​മ്ബ​നി​ക​ള്‍ 130 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യ​ത്.

ക​ര്‍ഷ​ക​ര്‍ എ​തി​ര്‍ത്ത​പ്പോ​ള്‍ ആ​ര്‍പി​എ​സു​ക​ളി​ലേ​യ്ക്ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​ണ​മേ​ന്മ​യു​ള്ള എ​ല്‍ഡി​പി​ഇ​യും ആ​ര്‍ജി ക​മ്ബോ​ണ​ന്‍റും കേ​ര​ള​ത്തി​ല്‍ ല​ഭി​ക്കു​മെ​ന്നി​രി​ക്കെ കൂ​ടി​യ വി​ല​യ്ക്കാ​ണ് റ​ബ​ര്‍ ബോ​ര്‍ഡ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​മ്ബ​നി​ക​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത്. ക​മ്ബ​നി​യു​ടെ റെ​യ്ന്‍ ഗാ​ര്‍ഡ് നി​ല​വി​ല്‍ ഉ​പ​യോ​ഗ​മി​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ്. ഇ​തോ​ടെ ഇ​ട​ത്ത​രം തോ​ട്ട​ങ്ങ​ളി​ലെ മ​ഴ​ക്കാ​ല ടാ​പ്പി​ങ് കു​റ​യു​ന്ന അ​വ​സ്ഥ​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പു​തി​യ റെ​യ്ന്‍ ഗാ​ര്‍ഡി​ങ് ന​ട​ത്ത​ണ​മെ​ന്ന് വ​ച്ചാ​ല്‍ ക​ര്‍ഷ​ക​ര്‍ക്ക് അ​തി​ന്‍റെ ചെ​ല​വ് നി​ല​വി​ല്‍ താ​ങ്ങാ​നും ക​ഴി​യി​ല്ല. മ​ഴ​യും വെ​യി​ലും ഇ​ട​വി​ട്ട കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ല്‍ ഇ​ട​ത്ത​രം തോ​ട്ട​ങ്ങ​ളി​ലെ ടാ​പ്പി​ങ് മു​ട​ങ്ങി​യ നി​ല​യി​ലു​മാ​ണ്.

Leave A Reply

Your email address will not be published.