സൗ​ദി വ്യോ​മാ​ക്ര​മ​ണം; യെ​മ​നി​ല്‍ 70 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടതായി റിപ്പോര്‍ട്ട്‌

0

സ​നാ: യെ​മ​നി​ല്‍ സൗ​ദി അ​ബ്യേ​ന്‍ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 70 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. മാ​വ്സ ജി​ല്ല​യി​ലെ വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് യെ​മ​നി​ലെ അ​ല്‍ മ​സീ​റാ ടെ​ലി​വി​ഷ​ന്‍ നെ​റ്റ്വ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ സാ​ദാ പ്ര​വി​ശ്യ​യി​ലും അ​ല്‍ ഹു​ദാ​യാ പ്ര​വി​ശ്യ​യി​ലും ആ​ക്ര​മ​ണ​മു​ണ്ടാ​യി. കൊ​ല്ല​പ്പ​ട്ട​വ​രി​ല്‍ ഏ​റെ​പ്പേ​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. അ​ല്‍​ഹു​ദാ​യാ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ 28 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സ് ടി​വി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. 2015 മാ​ര്‍​ച്ചി​ലാ​ണ് യെ​മ​നി​ല്‍ സൗ​ദി സ​ഖ്യ​സേ​ന വ്യോ​മാ​ക്ര​മ​ണം ആ​രം​ഭി​ക്കു​ന്ന​ത്. 12,000ല്‍ ​അ​ധി​കം​പേ​ര്‍ ഇ​തേ​വ​രെ യെ​മ​നി​ലെ ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണു ക​ണ​ക്ക്.

Leave A Reply

Your email address will not be published.