പുതിയ ആന്‍ഡ്രോയിഡ് മൊബൈല്‍ സെക്യൂരിറ്റി ആപ്പുമായി മലയാളിപയ്യന്‍സ്

0

മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇതാ ഓര്‍ ഹാപ്പി ന്യൂസ്‌.പുതിയ ആന്‍ഡ്രോയിഡ് മൊബൈല്‍ സെക്യൂരിറ്റി ആപ്പുമായി മലയാളിപയ്യന്‍സ് എത്തിയിരിക്കുന്നു. ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയുന്ന പല സോഫ്റ്റ്വെയറുകള്‍ ഇന്നുണ്ട്. അതിനാല്‍ മൊബൈല്‍ ഫോണ്‍ തകരാറില്ലായാല്‍ മറ്റുള്ളവരുടെ കൈകളില്‍ കൊടുക്കാനോ കടകളില്‍ കൊടുക്കാനോ നമ്മള്‍ ഒന്നു മടിക്കും. പലരും ഫോണിനു വല്ല പ്രശ്നവും സംഭവിച്ചാല്‍ പുതിയ ഫോണ്‍ വാങ്ങുകയാണ് പതിവ്.ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ ആരെങ്കിലും തിരിച്ചെടുക്കുമെന്ന കാര്യത്തില്‍ ഇനി പേടി വേണ്ട.
ഈ പ്രശ്നത്തിന് പരിഹാരമായി മലയാളികളായ ആര്‍.ടി. റാസിക്, അമീര്‍ പി ഹംസ, മൊഹ്സിന്‍ അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച ഡി.എഫ്.എസ്. ആന്‍ഡ്രോയിഡ് മൊബൈല്‍ സെക്യൂരിറ്റി ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ ഫയലുകള്‍ ഡിലീറ്റ് ചെയ്യുന്നതിനു പകരം തുണ്ടുകളായി പൊടിച്ച്‌ നശിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഈ സെക്യൂരിറ്റി ആപ്പിന്റെ പ്രധാന സവിശേഷത. ആപ്പ് വഴി ഒരിക്കല്‍ ഡിലീറ്റ് ചെയ്ത എന്തും പിന്നീട് ആ ഫോണില്‍ നിന്നും തിരിച്ചെടുകാന്‍ സാധിക്കില്ല.

Leave A Reply

Your email address will not be published.