പാര്‍ട്ടി മുന്നണി വിഷയം : ശക്തമായ നിലപാടെടുത്ത് കാനം രാജേന്ദ്രന്‍

0

തിരുവനന്തപുരം: പാര്‍ട്ടി മുന്നണി വിഷയം സംബന്ധിച്ച് ശക്തമായ നിലടെടുത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.അഴിമതിക്കാരെയും അവസരവാദികളെയും കുത്തിനിറച്ചല്ല മുന്നണി വികസിപ്പിക്കേണ്ടതെന്നും,
കെ.എം മാണിയെ ഇടതുമുന്നണിക്ക് വേണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.മുന്നണിയില്‍ നിന്ന് മുമ്പ് വിട്ടുപോയ പാര്‍ട്ടികളെ തിരിച്ചെടുക്കുന്ന കാര്യം മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സിപിഐക്ക് കൃത്യമായി നിലപാടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ആവര്‍ത്തിച്ചു. ജെഡിയു, ആര്‍എസ്പി തുടങ്ങി എല്‍ഡിഎഫ് മുന്നണി വിട്ടുപോയ എല്ലാ പാര്‍ട്ടികളെയും തിരിച്ചെടുക്കാം.എന്നാല്‍, കെ.എം. മാണി എല്‍ഡിഎഫില്‍ നിന്ന് പോയ ആളല്ല അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.