തുയിരിയാല്‍ ജലവൈദ്യുത പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

0

ഐസ്വാള്‍: സംസ്ഥാനത്തിന്‍റെ എക്കോ ടൂറിസം സാധ്യതയ്ക്ക് തുടക്കമിട്ട് മിസോറാം തുയിരിയാല്‍ ജലവൈദ്യുത പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.പ്രധാനമന്ത്രിപദത്തിലെത്തിയതിനു ശേഷം ഇതാദ്യമായാണ് മോദി മിസോറാം സന്ദര്‍ശിക്കുന്നത്. തുയിരിയാല്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന ഈ പദ്ധതി അറുപത് മെഗാവാട്ട് ശേഷിയുള്ളതാണ്.ഇത് മിസോറാമിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണിതെന്നും സംസ്ഥാനത്തിന്‍റെ സാമൂഹിക- സാമ്പത്തിക വികസനത്തിന് ഇത് സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ഈ പദ്ധതി സഹായകരമാകും.വികസനത്തിന്റെ ഫലം എല്ലാവരിലും എത്തുമ്പോള്‍ മാത്രമേ പുതിയ ഇന്ത്യ എന്ന ലക്ഷ്യം സാധ്യമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.