അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഭാവന-നവീന്‍ വിവാഹം ജനുവരി 22ന്

0

കൊച്ചി: വ്യാജ വാര്‍ത്തകള്‍ക്കൊടുവില്‍ നടി ഭാവനയും കന്നട നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹം അടുത്ത വര്‍ഷം ജനുവരി 22ന്.അടുത്ത ആഴ്ച നടക്കുമെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഡിസംബര്‍ 22ന് തൃശൂരില്‍വെച്ച്‌ വിവാഹം നടക്കുമെന്നായിരുന്നു വാര്‍ത്ത. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാലിതൊന്നുമല്ല സത്യം. ഭാവനയുടെ വിവാഹം സംബന്ധിച്ച്‌ പരന്ന വാര്‍ത്തകളെല്ലാം വ്യാജമായിരുന്നുവെന്നാണ് കുടുംബത്തില്‍ നിന്നുള്ള വിവരം.അടുത്ത വര്‍ഷമാദ്യം, ജനുവരി 22നാണ് ഭാവനയുടെ വിവാഹം എന്നാണ് കല്യാണക്കുറിയിലുള്ളത്. ഇതോടെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിടുകയാണ്. രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ തൃശൂരില്‍ വെച്ചാണ് വിവാഹം നടക്കുകയെന്നും കത്തില്‍ പറയുന്നു.

Leave A Reply

Your email address will not be published.