‘ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കള്‍’- മോഹന്‍ ഭാഗവത്

0

അഗര്‍ത്തല: ആര്‍എസ്‌എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് ആണ് വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത്.ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന്‍ അഗര്‍ത്തലയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവേ ആണ് അദ്ദേഹം പറയുകയുണ്ടായത്. ഇന്ത്യയിലെ മുസ്ലിങ്ങളും യഥാര്‍ഥത്തില്‍ ഹിന്ദുക്കളാണെന്നായിരുന്നു ഭാഗവതിന്റ പ്രസ്താവന. ആര്‍എസ്‌എസിന് ആരോടും ശത്രുതയില്ല. ഹിന്ദുയിസവും ഹിന്ദുത്വവും തമ്മില്‍ വ്യത്യാസമുണ്ട്. ഹിന്ദുത്വം എന്നതുകൊണ്ട് എല്ലാ സമുദായങ്ങളേയും ഒന്നിപ്പിക്കുക എന്നാണ് അര്‍ഥമാക്കുന്നത്. എല്ലാവരുടേയും ക്ഷേമമാണ് ഞങ്ങളുടെ ആവശ്യം. എല്ലാവരേയും ഒന്നിച്ചുനിര്‍ത്തുക എന്നതാണ് ഹിന്ദുത്വത്തിന്റെ യഥാര്‍ഥ അര്‍ഥമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.എല്ലാവരും ഒന്നിച്ചുമത്സരിക്കുക എന്നതാണ് സനാതന ധര്‍മം ആവശ്യപ്പെടുന്നതെന്നും ഭാഗവത് പറഞ്ഞു. ഹിന്ദുക്കളുടെ രാജ്യമാണ് ഇന്ത്യ. പണ്ടുമുതലെ ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യമുണ്ടായിരുന്നു .ലോകത്തിന്റെ ഏതു ഭാഗങ്ങളിലും അതിക്രമങ്ങള്‍ക്കിരയാകുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യ അഭയമാകുന്നുണ്ടെന്നും ഭാഗവത് വിശദീകരിച്ചു.

Leave A Reply

Your email address will not be published.