ക്ലിക്-ടൂ-വാട്ട്സാപ്പ് ബട്ടണ്‍’ പുതിയ പരീക്ഷണവുമായി ഫേയ്സ്ബുക്ക് എത്തുന്നു
ടെക്നോളജി രംഗത്ത് പുത്തന്‍ കാല്‍വെയ്പ്പുമായി വീണ്ടും ഫേയ്സ്ബുക്ക് എത്തുന്നു . പരസ്യമില്ലാത്ത മെസേജിങ്ങ് പ്ലാറ്റ്ഫോമാണ് വാട്ട്സാപ്പ് .എന്നാല്‍ ഫേയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുളള വാട്ട്സാപ്പ് മെസേജിങ്ങ് ആപ്പ് ധനസമ്പാദ്യത്തിന്റെമറ്റു വഴികള്‍ കണ്ടെത്താന്‍ സഹായിക്കുന്നു.ഫേയ്സ്ബുക്ക് ബിസിനസ്സുകള്‍ തുടങ്ങാന്‍ പോകുന്നു എന്നാണ് സൂചിപ്പിക്കുന്നത്.ഇതിലൂടെ ഫേയ്സ്ബുക്ക് വാട്ട്സാപ്പും ലിങ്ക് സൃഷ്ടിച്ച് അതിലൂടെ പരസ്യ യൂണിറ്റ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.ഈ വിധത്തില്‍ പരസ്യങ്ങളില്‍ ഒരു ബട്ടണ്‍ ഉള്‍പ്പെടുത്തുകയും ആ ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ ആളുകള്‍ക്ക് ആപ്പ് ഉപയോഗിച്ച് മെസേജുകള്‍ അയക്കാനോ വിളിക്കാനോ സാധിക്കും.
പരീക്ഷണാടിസ്ഥാനത്തില്‍ ടെസ്റ്റ് മോഡിലാണ് പുതിയ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് ഫേയ്സ്ബുക്കില്‍ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ട്.
ഫേയ്സ്ബുക്കില്‍ കണ്ടിട്ടുളള ക്ലിക്ക്ടൂമെസഞ്ചര് പരസ്യങ്ങള്‍ക്ക് സമാനമാണ് പുതിയ ആഡ്യൂണിറ്റ് ബട്ടണ്‍.
ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ഫേയ്സ്ബുക്ക്, വാട്ട്സാപ്പ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് ആപ്ലിക്കേഷനോട് ബന്ധിപ്പിച്ച് ആസൂത്രണം ചെയ്തിരുന്നത് എന്നും ഇതിനു മുന്‍പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.കൂടാതെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കിലേക്ക് കൂടുതല്‍ പുതിയ സവിശേഷതകളും കൂട്ടിച്ചേര്‍ക്കും എന്നാണ് വിവരം.