ഗുജറാത്തില്‍ വീണ്ടും ബിജെപിയ്ക്ക് മേല്‍ക്കൈ : 83 സീറ്റില്‍ കോണ്‍ഗ്രസ് തൊട്ടുപിന്നാലെ

0

അഹമ്മദാബാദ്: പോരാട്ടം മുറുകുമ്പോള്‍ ഗുജറാത്തില്‍ വീണ്ടും ബിജെപിയ്ക്ക് മേല്‍ക്കൈ.ഇതിനകം ബിജെപി ഭരിക്കാനുള്ള കേവലഭുരിപക്ഷം കടന്നു.എട്ടു സീറ്റുകളിലെ കൂടി ഫലം പുറത്തുവരാനരിക്കേ ബിജെപി കേവലഭൂരിപക്ഷേത്തിലേക്ക് മുന്നേറുന്നു. ബിജെപി 96 ഇടങ്ങളിലും 83 ഇടങ്ങളില്‍ കോണ്‍ഗ്രസും മുന്നേറുകയാണ്. 182 മണ്ഡലങ്ങളില്‍ 171 സീറ്റുകളിലെ എണ്ണലാണ് മുന്നേറുന്നത്. ആറ് സീറ്റുകളുടെ വ്യത്യാസം മാത്രമായിരിക്കുകയാണ്. മൂന്നിടങ്ങളില്‍ മറ്റുള്ളവരും മുന്നേറുന്നു.എക്സിറ്റ്പോളുകള്‍ ബിജെപിയുടെ ഭരണമാണ് പ്രവചിച്ചിരിക്കുന്നതെങ്കിലും ബിജെപിയുടെ പല മേഖലകളിലും കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ദക്ഷിണ ഗുജറാത്തില്‍ ബിജെപി പിടിച്ചു നില്‍ക്കുന്നു. ഇവിടെ പ്രതീക്ഷകള്‍ക്ക് ഒപ്പം മുന്നേറാനായില്ല. ബിജെപിയുടെ ശക്തികേന്ദ്രമായ സൂററ്റില്‍ അഞ്ചിടങ്ങളില്‍ കോണ്‍ഗ്രസ് മുന്നിലുള്ളപ്പോള്‍ ഒരിടത്ത് മാത്രമാണ് ബിജെപിയുള്ളത്.

Leave A Reply

Your email address will not be published.