പുത്തന്‍ വേഷ പകര്‍ച്ചയുമായി ബിജു മേനോന്‍ എത്തുന്നു പടയോട്ടത്തില്‍

0

വില്ലനായും നായകനായും ഹസ്യതാരമയുമെല്ലാം മികവു തെളിയിച്ച കലാകാരന്‍ ബിജു മേനോന്‍ എത്തുന്നു പുതിയ വേഷ പകര്‍ച്ചയുമായി.നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടത്തില്‍ തിരുവനന്തപുരത്തെ ഗുണ്ടാ തലവനായാണ് ബിജു മേനോന്‍ എത്തുന്നത്.ഗുണ്ടാ സംഘം തിരുവനന്തപുരത്തു നിന്ന് കാസര്‍ഗോഡേക്ക് യാത്ര നടത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തിരുവനന്തപുരം ശൈലിയില്‍ സംസാരിക്കുന്ന കഥാപാത്രത്തിന് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പാണ് നല്‍കിയിരിക്കുന്നത്. ഗാംഗ്സ്റ്റര്‍ കോമഡിയായാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു.

Leave A Reply

Your email address will not be published.