സഹകരണ ബാങ്ക് പലിശ നിരക്ക് കുറച്ചു
ജില്ലാ സഹകരണ ബാങ്കുകള്‍ വായ്പാ പലിശ നിരക്ക് കുറച്ചു
ജില്ലാ സഹകരണ ബാങ്കുകളും പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളും നിക്ഷേപങ്ങള്‍ക്കും വായ്പകള്‍ക്കുമുള്ള പലിശ നിരക്ക് കാല് ശതമാനം കുറച്ചു. വായ്പകള്‍ക്ക് കാല് മുതല്‍ അര ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 16 മുതലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വന്നത്.സ്വര്‍ണ്ണ പണയം, കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള വായ്പ തുടങ്ങിയവയുടെ പലിശയ്ക്ക് മാറ്റമില്ല. ഭവന, വാഹന വായ്പകള്‍ക്ക് അര ശതമാനം പലിശ കുറയും. വിവാഹ, ചികിത്സാ വായ്പകള്‍, വീട് അറ്റകുറ്റ പണി, കണ്‍സ്യൂമര്‍ വായ്പ, ഇഎംഎസ് ഭവന പദ്ധതി, വ്യവസായ വായ്പ, സ്വയം തൊഴില്‍ വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയുടെ പലിശ കാല് ശതമാനം കുറയും.