സൗദി വ്യോമാക്രമണം : കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളെന്നു റിപ്പോര്‍ട്ട്
സനാ ; സൗദി നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളെന്നു റിപ്പോര്‍ട്ട്. യെമനില്‍ സനയുടെ കിഴക്ക് ഭാഗത്തുള്ള മഗ് രിബ് ഗവര്‍ണറേറ്റിലെ ഹരീബ് അല്‍ ഖറാമിഷ് ജില്ലയില്‍ രാത്രി വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച വാഹനത്തിനു നേരെ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് സ്ത്രീകളും രണ്ട് പെണ്‍കുട്ടികളുമുള്‍പ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്. വാഹനത്തിനു നേരെ മൂന്നുതവണ വ്യോമാക്രമണം നടന്നതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് സൗദിസഖ്യം പ്രതികരിച്ചിട്ടില്ല.