വിജയക്കൊടി പാറിച്ചുകൊണ്ട് ഹിമാചലില്‍ ബിജെപി അധികാരത്തിലേക്ക്
ഷിംല: ഹിമാചല്‍പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്. 68 സീറ്റുകളില്‍ ബിജെപി-41, കോണ്‍ഗ്രസ്-22ഉം , സിപിഐ എം ഒരു സീറ്റിലും മറ്റുള്ളവര്‍ 2 സീറ്റിലും മുന്നിലാണ്.
തിയോഗ് നിയമസഭാ മണ്ഡലത്തിലാണ് സിപിഐഎം സ്ഥാനാര്‍ത്ഥി രാകേഷ് സിന്‍ഹ മുന്നിട്ടുനില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് അനുസരിച്ച് വ്യക്തമായ വോട്ടുകള്‍ക്ക് സിന്‍ഹ മുന്നിലാണ്. രണ്ടാമത് ബിജെപിയുടെ രാകേഷ് വര്‍മയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാമതാണ്.
1993ല്‍ ഷിംലയില്‍ നിന്നും മിന്നുന്ന വിജയം നേടിയ പ്രവര്‍ത്തകനാണ് രാകേഷ് സിന്‍ഹ.
കോണഗ്രസില്നിന്നുമാണ് ബിജെപി ഹിമാചലില്‍ ഭരണം പിടിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിച്ച ഹിമാചലില്‍ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി കാട്ടിയാണ് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്.തലസ്ഥാന ജില്ലയായ ഷിംലയില്‍ ഉള്‍പ്പെടെ 13 മണ്ഡലങ്ങളിലാണ് സിപിഐഎം സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയത്.