മന്ത്രിസഭാ യോഗ ബഹിഷ്കരണം: ‘മുന്നണി മര്യാദയുടെയും കൂട്ടുത്തരവാദിത്വത്തിന്‍റെയും ലംഘനം’- മുഖ്യമന്ത്രി

0

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചതിന്‍റെ പേരില്‍ ഇടതുമുന്നണി യോഗത്തില്‍ സി.പി.എം നേതൃത്വത്തിന്റെ കടുത്ത വിമര്‍ശനം.
മുന്നണി മര്യാദയുടെയും കൂട്ടുത്തരവാദിത്വത്തിന്റെയും ലംഘനമാണ് സി.പി.ഐ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. തോമസ് ചാണ്ടി രാജി വയ്ക്കാന്‍ ധാരണയായ ശേഷവും സി.പി.ഐ ഇത്തരമൊരു നിലപാടെടുത്തത് ശരിയായില്ലെന്നും ,മുന്നണിയെ അത് പ്രതിസന്ധിയിലാക്കിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിമര്‍ശിച്ചു.മുന്നണിയെ പ്രതിസന്ധിയിലാക്കാനല്ല, മുന്നണിക്ക് ദോഷമുണ്ടാവാതിരിക്കാനാണ് പാര്‍ട്ടി ആ തീരുമാനമെടുത്തത് . രാജിയുണ്ടാവുമെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞതാണെങ്കിലും അതിന് വിരുദ്ധമായ നീക്കങ്ങളാണ് അന്ന് രാവിലെ ചാണ്ടിയില്‍ നിന്നുണ്ടായതെന്നും കാനം തിരിച്ചടിച്ചു. മുഖ്യമന്ത്രിയെ കണ്ട് പുറത്തിറങ്ങിയ ചാണ്ടി മാദ്ധ്യമങ്ങളോട് വെല്ലുവിളി സ്വരത്തില്‍ സംസാരിച്ചതും കാനം ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.