വൈദ്യുതി തകരാര്‍: അറ്റ്ലാന്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ റദ്ദാക്കി

0

അറ്റ്ലാന്റ : വൈദ്യുതി തകരാറിനെ തുടര്‍ന്ന്‍ അറ്റ്ലാന്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ റദ്ദാക്കി.ഇത് യാത്രക്കാരെ ദുരിതത്തിലാക്കി.ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളമാണ് ഹാര്‍ട്ട്സ്ഫീല്‍ഡ്-ജാക്സണ്‍ അറ്റ്ലാന്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാരാണ്.ഞായറാഴ്ച രാത്രി മുതലാണ് യാത്രക്കാരെ വലച്ച്‌ വിമാനങ്ങള്‍ റദ്ദാക്കിയത്.
ഏകദേശം 1000 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാനിരുന്ന എല്ലാ ഫ്ളൈറ്റുകളും നിര്‍ത്തലാക്കി. എത്തിച്ചേര്‍ന്ന ഫ്ലൈറ്റുകള്‍ എത്തിയ പോയിന്റുകളില്‍ തന്നെ നിലനിര്‍ത്തി.

Leave A Reply

Your email address will not be published.